അങ്ങനെ അതും സംഭവിച്ചു.
പിന്മൊഴി പ്രവര്ത്തനം അവസാനിപ്പിച്ചു.
ഇനി അത് പുനര്ജനിച്ച് സ്വന്തക്കാര്ക്കും ബന്ധക്കാര്ക്കും വേണ്ടി മാത്രം സര്വീസ് നടത്തുമോ എന്നൊന്നുമറിയില്ല.
എന്തായാലും സംഗതി നിലച്ചു എന്ന് മാത്രമറിയാം.
വേറൊരു സര്വീസ് വന്നത് കൊണ്ട്,മത്സരം നടന്നാല് പരാജയപ്പെട്ട് പോകും എന്നുള്ള പേടി മൂലമാണ് പിന്മൊഴി സര്വീസ് നിര്ത്തിയത് എന്ന് കേള്ക്കുന്നുണ്ട്.
ശരിയാണോ തെറ്റാണൊ എന്ന് കര്ത്താവിനോട് ചോദിച്ചാല് അറിയാം.
[ഡോ:കര്ത്താവ് പേരുകേട്ട ജോത്സ്യനാണ്.പാട്ടുകാരി ജ്യോത്സനയല്ലാ,വെറും ജോത്സ്യന്]
പിന്മൊഴി നടത്തിപ്പുകാര്ക്ക് എന്തെങ്കിലും അസൗകര്യം ഉണ്ടായത് കൊണ്ട് അവര് സര്വീസ് അവസാനിപ്പിച്ചു എന്ന് വിശ്വസിക്കാന് ആണ് എനിക്കിഷ്ടം.
പക്ഷേ അതങ്ങനയല്ലാ, വ്യക്തമായ ഗ്രൂപ്പ് കളിയുടെ ഭാഗമായിരുന്നു എന്ന് ചില സമീപകാല സംഭവങ്ങള് തെളിയിക്കുന്നില്ലേ എന്ന് ചോദിച്ചാല് അതും കര്ത്താവിനോട് ചോദിക്കേണ്ടി വരും.
പിന്മൊഴി നിര്ത്തിയതിന് ശേഷം വന്ന മറുമൊഴിയില്, പിന്മൊഴിയുടെ സേവനം നമുക്ക് തന്ന വ്യക്തികളും അവരെ പിന്തുണച്ച് കൊണ്ട് ഏത് പാതിരാത്രിക്കും പുറം മാന്താന് വന്നിരുന്ന ചിലര് എന്ത് കൊണ്ട് അംഗങ്ങള് ആകുന്നില്ല.
നാഴികക്ക് നാല്പ്പത് വട്ടം ഒറ്റക്കെട്ടായി നമുക്ക് പടവാളേന്താം എന്നും പറഞ്ഞ് തെക്കുവടക്ക് നടന്നിരുന്ന പലരേയും കാണുന്നില്ല.
പിന്മൊഴി നിലവില് ഇല്ലാത്ത സ്ഥിതിക്ക് മറുമൊഴിയില് ഒറ്റക്കെട്ടിന്റെ ആള്ക്കാര് ചേക്കേറേണ്ടതായിരുന്നില്ലേ.
അപ്പോള് മനസ്സിലാക്കേണ്ടത് ഒറ്റക്കെട്ടിന്റെ ആള്ക്കാര് വിചാരിച്ചിട്ട് മതി ഇവിടെ ഒറ്റക്കെട്ട്,
എന്നും പറഞ്ഞ് പഴയ പ്രതാപത്തിന്റെ അസ്ഥിവാരത്തില് വലത്തെകൈകൊണ്ട് മാന്തി,
ചൊറിയുന്ന പുണ്ണില് ഇടത്തേക്കൈകൊണ്ടും മാന്തി ചുമ്മാ മാനത്തും നോക്കി ഇരിക്കുവാണെന്ന് തന്നെ കരുതാം.
പഴയകാലത്ത് സര്വീസ് നടത്തിയിരുന്ന വണ്ടി കട്ടപ്പുറത്ത് കേറ്റി.
അത് കാരണം പുതിയ ബസ്സ് ഓടിത്തുടങ്ങി.പ
ഴയ ബസ്സ് കട്ടപ്പുറം ആയേക്കും എന്ന് ചില ത്രികാല ജ്നാനികള് മുന് കൂട്ടിയറിഞ്ഞ് ഓടുന്ന പട്ടിക്ക് ഒരുമുഴം മുന്പേ ഒരു കീറ് കൊടുത്തതാണെന്ന് പറഞ്ഞ് കേള്ക്കുന്നുണ്ട്.
അതും കര്ത്താവിനറിയാം.
എന്നാല് പുതിയ ബസ്സില് പല പഴയ കാര്ന്നോമ്മാരും കേറാന് ഇഷ്ടപ്പെടുന്നില്ല.
കാരണം എന്താന്ന് ചോദിച്ചാല്,നിസ്സാരമായിട്ട് ഉത്തരം പറയാം.
'ഈഗോ'.
ഈഗോ അല്ലാതെ മറ്റൊന്നുമല്ലാ ഇതിന്റെ പിന്നില്.
പിന്മൊഴി കാരണം തമ്മില് തല്ലും തൊഴുത്തില് കുത്തും കൂടുന്നു,താന് ഇടുന്ന കമന്റുകളൊരു പരസ്യബോര്ഡില് പ്രദര്ശിപ്പിക്കും എന്നറിഞ്ഞ് കൊണ്ട് മനപ്പൂര്വം തൊഴുത്തിലിട്ട് കുത്തുന്നതാണ് എന്നും പറഞ്ഞ് കേട്ടു.
എന്നാല് പഴയ ബ്ലോഗേര്സ് എന്ന് അവകാശപ്പെട്ട് ചിലര് നടത്തുന്ന കുത്സിതപ്രവൃത്തികളെ മറ്റുചിലര് എതിര്ത്തപ്പോഴാണ് ,
അയ്യോ എന്നെ തൊഴുത്തിലിട്ട് കുത്തുന്നേ എന്ന് ചിലര് കരഞ്ഞത് എന്നും പറഞ്ഞ് കേള്ക്കുന്നു.
മലയാളത്തില് ബ്ലോഗിംഗ് തുടങ്ങിയ കാലത്തേയുള്ള എത്രയോ ആളുകള് ഉണ്ട്,
അവരുടെ കാര്യവും നോക്കി,പോസ്റ്റുകളും ഇട്ട്,മറ്റുള്ള പോസ്റ്റുകള് കണ്ട് കമന്റുകളും വച്ച് പുതിയവര്ക്ക് പ്രോത്സാഹനവും നല്കി കാര്യങ്ങള് നീക്കുന്നവര്.
എന്നാല് അവരൊന്നും, തന്നെ തൊഴുത്തിലിട്ട് കുത്തിയേ എന്നും പറഞ്ഞ് മോങ്ങി കേട്ടിട്ടില്ല.
ബ്ലോഗിംഗ് എന്ന് പറഞ്ഞാല് വല്ലപ്പോഴും എന്തെങ്കിലും സ്വന്തം താളില് കുത്തിക്കുറിക്കണ്ടേ.
ഇത് അത് ചെയ്യൂല്ലാ എന്ന് മാത്രമല്ലാ,ബാക്കിയുള്ളവര് എന്തെങ്കിലും ചെയ്യാന് പോയാല് കയ്യിട്ട് വാരാനും വരും.
അടുപ്പിച്ചില്ലേല് പിന്നെ നിന്നെ കാണിച്ച് തരാമെടാ എന്നായി.
അതായത് ഭീഷണി.
നിലത്ത് നിന്നാലേ ഏത് അമ്മാവനും വിലയുള്ളൂ എന്ന് മനസ്സിലായില്ലേ.
ഇനിയിപ്പോള് ചിന്നിചിതറിയ സ്വന്തം മൂട് താങ്ങികള് കൂടിയുണ്ടാവൂല്ലാ ഒന്ന് താങ്ങാന്.
താങ്ങാന് ആളില്ലേല് ജീവിക്കാന് പറ്റാത്ത ആളുകള് ആണല്ലോ.
കുറച്ച് നാള് കൂടി എഴുതിയത് ഇങ്ങനെ ആകേണ്ടി വന്നതില് ശരിക്കും വിഷമം ഉണ്ട്.
എന്ത് ചെയ്യാന്,വേറെ വഴിയില്ല.
ഈ പോസ്റ്റുമുതല് ഞാനും മറുമൊഴിയിലേക്ക്.
എന്റെ കഴിഞ്ഞ പോസ്റ്റുകള് പിന്മൊഴിയിലെത്തിച്ച് എന്നെ സഹായിച്ച ഏവൂരാനോടും കൂട്ടരോടൂം ഒരു നന്ദി.
നിങ്ങള് നാലഞ്ച് പേര് വളരെയധികം നല്ല സഹായമാണ് എന്നോടും എഴുതാന് തുടങ്ങുന്ന മറ്റു ബ്ലോഗേഴ്സിനോടും
ചെയ്തത്.
പക്ഷേ നിങ്ങളുടെ പ്രതിനിധി എന്ന മട്ടില് ചിലയിടത്ത് ചെന്ന് സംസാരിക്കുന്ന,
ഭീഷണിപ്പെടുത്തുന്ന മറ്റു ചിലരാണ്,
ചില കടല്കിഴവന്മാരാണ് ഇവിടെ ഒരു പൊട്ടിത്തെറിക്ക് കാരണഹേതു എന്ന് പച്ചയായിട്ട് തന്നെ പറഞ്ഞിട്ട് ഞാന് അവസാനിപ്പിക്കുന്നു.
Friday, July 6, 2007
Tuesday, May 29, 2007
എങ്ങനെ പ്രശസ്തന്/പ്രശസ്തയാകാം
നമസ്കാരം സുഹൃത്തുക്കളേ,
എങ്ങനെ ഒരു ബുദ്ധിജീവിയാകാം എന്ന ക്ലാസ് നിങ്ങള്ക്ക് പലര്ക്കും പ്രയോജനപ്പെട്ട് കാണുമെന്ന് വിശ്വസിക്കുന്നു.
പ്രയോജനം ലഭിച്ചവര്ക്ക് ആവശ്യത്തിനു പ്രശസ്തിയും ലഭിച്ചെന്ന് ഞാന് കരുതട്ടെ.
അത് കൊണ്ട് പ്രയോജനം ലഭിക്കാത്തവര്ക്ക് എളുപ്പവഴിയില്
പ്രശസ്തനാകാനുള്ള/പ്രശസ്തയാകാനുള്ള കുറച്ച് വഴികളാണ്
ഈ പ്രാവശ്യത്തെ എന്റെ ക്ലാസ്സില് ഉള്പ്പെടുത്തിയിരിക്കുന്നത്.
നിങ്ങള് ബ്ലോഗ് തുടങ്ങി.
പോസ്റ്റുകള് ഇട്ടും തുടങ്ങി.
ഇങ്ങോട്ട് കമന്റ് വരുത്തുന്നതിന്റെ ഭാഗമായിട്ട് അങ്ങോട്ട് ചെന്ന് കമന്റിട്ടും തുടങ്ങി.
എന്നിട്ടും നിങ്ങളുടെ ബ്ലോഗില് ഒരു പൂച്ചക്കാളീം കയറുന്നില്ലേ.
നിങ്ങള്ക്ക് നിങ്ങളുടെ ബ്ലോഗ് കത്തിച്ച് കളഞ്ഞിട്ട് അടുത്ത ബസ് പിടിച്ച് കാശിക്ക് പോകാന് തോന്നുന്നുവോ.
വെയിറ്റ്,ബ്ലോഗ് കത്തിക്കാന് വരട്ടെ.ഞാന് ഇനി പറയുന്ന കുറച്ച് വിദ്യകള് പരീക്ഷിക്കൂ.
1.നിലവില് കൂടുതല് കമന്റുകള് കിട്ടുന്ന,അതിനി തമാശ ബ്ലോഗായാലും സീരിയസ് ബ്ലോഗായാലും കവിതാ ബ്ലോഗായാലും,
നേരേ അങ്ങോട്ട് കടന്ന് ചെല്ലുക.
അവിടെ ഒരു പടക്കം എറിഞ്ഞേക്കുക.പടക്കം വാങ്ങാന് കടയിലേക്ക് ഓടാന് വരട്ടെ.
ഞാന് ഉദ്ദേശിച്ചത് എന്താണെന്ന് വച്ചാല്,
എല്ലാവരും-കൊള്ളാം,നന്നായി,കലക്കി,ഇനിയുമെഴുതുക,ചിരിപ്പിച്ചു എന്നൊക്കെ കമറ്റിടുന്നതിനിടയില് കേറി ഒരു നെഗറ്റീവ് കമന്റ് ഇടുക.
എന്നു വച്ചാല് ഇതാണോ കവിത,വെറുതെ കണ്ണടച്ച് ഇരുട്ടാക്കരുത്.
അല്ലെങ്കില് ഇതെന്ത് ഹാസ്യം,കഴുതകരയുന്നതും തെന്നിവീഴുന്നതും ഹാസ്യമായിരുന്ന പണ്ടത്തെ വളിപ്പ് സിനിമകളുടെ പ്രേതങ്ങള് ആണല്ലോ ഈ ബൂലോഗം ഭരിക്കുന്നത്.ഇതില് നിന്ന് വായനക്കാരനൊരു മോചനമില്ലേ.
അതുമല്ലേല് കണ്ണീര്കഥകള് ബ്ലോഗിലും ഒരു തീരാ ശാപമായി മാറുകയാണല്ലോ.ഇതിലും ഭേദം വല്ല സീരിയലും കാണാം.
മതി.
നിങ്ങള് ശ്രദ്ധിക്കപ്പെട്ട് കഴിഞ്ഞു.
ഒരു വിധപ്പെട്ടവനൊന്നും നിങ്ങള്ക്ക് മറുപടി എഴുതില്ല.
മറുപടി എഴുതിയാല് നിങ്ങള്ക്ക് തിരിച്ച് ചോദിക്കാം.
എന്താണ് എഴുത്തുകാരാ,നിങ്ങള്ക്ക് വിമര്ശത്തെ ഭയമാണോ.
സുഖിപ്പികുന്ന കമന്റുകള് മാത്രമേ നിങ്ങള് സ്വീകരിക്കുകയുള്ളൂ എന്നാണോ.
മതി,അപ്പോള് നമ്മള് ആരായി.
നല്ല ഒന്നാംതരം ചങ്കൂറ്റം ഉള്ളവന്.
പുലിമടയില് കയറി വിമര്ശിച്ചവന്.നിങ്ങള് പിന്നേം ശ്രദ്ധിക്കപ്പെട്ടു.
2.ഇത് സ്ത്രീ ബ്ലോഗേഴ്സിന് മാത്രമുള്ള വിദ്യയാണ്.
സ്ത്രീ ബ്ലോഗേഴ്സിന് കമന്റുകള് കുറയാനുള്ള സാധ്യത ഞാന് കാണുന്നില്ല.
എന്നാലും നാല്പത് വയസ്സ് കഴിഞ്ഞവരാണെങ്കില് അത് പ്രൊഫയിലില് വെളിപ്പെടുത്താതിരിക്കുകയാണ് നല്ലത്.
വെറുതേയെന്തിനാ റിസ്ക് എടുക്കുന്നത്.
നിങ്ങള് കമന്റുകള് ഇടുമ്പോള് വാക്കുകളിലും വാക്യങ്ങളിലും പ്രത്യേക ശ്രദ്ധ വേണം.
അതായത് ഇല്ല എന്ന വാക്ക് ഇല്ല്യാ എന്നേ ഉപയോഗിക്കാവൂ.
ഉദാ;കിട്ടില്ല്യാ,വരില്ല്യാ,എനിക്കറിയില്ല്യാട്ടോ.
'ട്ടോ' എന്ന ശബ്ദം മിക്ക വരികളിലും കുത്തിക്കേറ്റാന് കഴിഞ്ഞാല് അത്രയും നല്ലത്.
അങ്ങനെ 'ട്ടോ' എന്ന ശബ്ദം ഉണ്ടാക്കി കൊണ്ട് തന്നെ, നേരേ പോയി ഒരു ഫെമിനിസ്റ്റ് ആകുക.
അങ്ങനെ വെറുതെയൊന്നും ഫെമിനിസ്റ്റ് ആകാന് പറ്റില്ല.
അതിന് കുറച്ച് പണിയുണ്ട്.തയ്യാറാണെങ്കില് മാത്രം നിങ്ങള് ഈ വഴി തിരഞ്ഞെടുക്കുക.
നിങ്ങളെ പ്രശസ്തയാക്കുന്ന കാര്യം ഞാനേറ്റു.
മഹിള,വനിത,സ്ത്രീ ഈ മൂന്ന് വാക്കുകള് ഫില്ട്ടറില് ഇടുക.
നിങ്ങള്ക്ക് കമന്റ് മെയില് കിട്ടിയാല് ഉടനേ പുറപ്പെടുക.
ഒന്നൊന്നര പുറം കവിയാതെയുള്ള ഒരു കമന്റ് നേരത്തേ റെഡിയാക്കി വച്ചേക്കണം.
അതില് പ്രത്യേകിച്ചൊന്നും വേണ്ട.
കടിച്ചാല് പൊട്ടാത്ത,വീട്ടില് ഉപയോഗിച്ചാല് തെറിയാണെന്ന് വിചാരിച്ച് നിങ്ങളുടെ ഭര്ത്താവ് നിങ്ങളുടെ മുതുകത്തിട്ട് ഇടിക്കാന് ചാന്സുള്ള ടയിപ്പ് വാക്കുകള് കോര്ത്ത് വച്ച ഒരഭ്യാസം.
ഈ കമന്റിന്റെ ഉടമ ഒരു സ്ത്രി ആയത് കൊണ്ട് വലിയ ചോദ്യം ചെയ്യലൊന്നും ഉണ്ടാകില്ല.ഞാന് യോജികുന്നു,അനുകൂലിക്കുന്നു,ആ പറഞ്ഞത് ശരിയാണ് തുടങ്ങിയ കമന്റുകളുടെ ഇടയില് ഒറ്റപ്പെട്ട രീതിയില് ആരെങ്കിലും കേറി കോര്ത്താല്,ആദ്യമിട്ട കമന്റ് തന്നെ കഠിനമായ പദങ്ങള് തിരിച്ചും മറിച്ചുമിട്ട് ഒന്നുകൂടി താങ്ങിയേക്കുക.
മതി,നിങ്ങള് പ്രശസ്തയായി കഴിഞ്ഞു.
തല്ക്കാലം ഇതൊന്ന് പരീക്ഷിച്ച് നോക്കുക.
വിജയിക്കാതിരിക്കില്ല.
വിജയിച്ചില്ലെങ്കില് പുതിയ വഴികളുമായി ഞാന് വീണ്ടും വരുന്നതു വരെ കാത്തിരിക്കുക.
ഹാപ്പി ബ്ലോഗിംഗ്

Thursday, April 26, 2007
എങ്ങനെ ബുദ്ധിജീവിയാകാം.
ബൂലോഗത്തില് എങ്ങനെ ബുദ്ധിജീവിയാവാം.
ചോദ്യത്തില് എന്തെങ്കിലും കുനുഷ്ട് തോന്നുന്നുണ്ടോ.
എങ്കില് ഈ ചോദ്യം ഒന്ന് പരിഷ്കരിക്കാം.
ബൂലോഗത്തില് എങ്ങനെ ബുദ്ധിജീവി ചമയാം.
ഇപ്പോള് ക്ലീയര് ആയില്ലേ.
നിങ്ങള്ക്കും ബൂലോഗത്തിലെ ഒരു ബുദ്ധിജിവിയാകാം.
അതിനുള്ള കുറച്ച് വഴികള് ഞാന് താഴെ വിവരിക്കാം.
ബുദ്ധിജീവി ചമയാന് ജീവികള്ക്ക് ബുദ്ധിവേണമെന്നില്ല.
വളരെ നിഷ് പ്രയാസം സാധിക്കാവുന്ന ഒരു സംഗതിയാണത്.
ബുദ്ധിജീവി ചമയുന്നതിന്റെ ആദ്യപടി എന്താണെന്ന് വച്ചാല്,കുറച്ച് പുസ്തകങ്ങള് വാങ്ങിക്കൂട്ടുക.
വെറുതെ വാങ്ങിക്കൂട്ടിയാല് മാത്രം മതി,ബുദ്ധിമുട്ടി വായിക്കണമെന്ന് നിര്ബന്ധമില്ല.
വേദങ്ങള്,ക്ലാസ്സിക്കുകള് മുതല് ഉത്തരാധുനിക സാഹിത്യകൃതികള് വരെ ശേഖരത്തില് ഉള്പ്പെടുത്തുക.
അതു കഴിഞ്ഞാല് സ്വന്തമായി ഒരു ബ്ലോഗ് നിര്മ്മിക്കുക.
ശേഷം ഒരു ഇടിവെട്ട് പേരിടുക.
യവനം,ഭുവനം,കവനം,ചര്വ്വണം,പര്വ്വണം,കര്വ്വണം,ആന്തരികം,പാന്തരികം,കൂന്തരികം തുടങ്ങിയ രീതിയിലുള്ള കഞ്ചാവ് പേരുകള് ബ്ലോഗിനായി കണ്ടെത്തുക.
ഇനി നിങ്ങളും ഒരു നാമം കണ്ടെത്തണം.
ചരിത്രപുരുഷന്മാര്,പുരാണകഥാപാത്രങ്ങള്,ക്ലാസിക്കുകളിലെ നായകന്മാര് തുടങ്ങിയവരുടെ പേരുകള് ഒന്ന് പരിഷ്കരിച്ച് ഒരു നെഞ്ച് കലക്കി പേര് ആക്കി മാറ്റി സ്വീകരിക്കുക.
ഉദാ-രാവണന് എന്ന പേരില് രാവണേട്ടന്,രാവണാത്മജന്,രാമരാവണന്,രവണന്,രാവണാസ്യന് തുടങ്ങിയ രീതിയിലുള്ള പരിഷ്കാരങ്ങള് നടത്തുക.
തുടര്ന്ന് ബ്ലോഗില് ഒരു ഇന് ട്രൊഡക്ഷന് പോസ്റ്റ് അവതരിപ്പിക്കുക.
അതില് വേദങ്ങളില് നിന്നുള്ള ഏതെങ്കിലും 2 വരി തീര്ച്ചയായും ഉപയോഗിച്ചിരിക്കണം.ഉദാ-'തമസോമാ ജ്യോതിര്ഗമയ','യഥാരാജാ തഥാ പ്രജാ','കാള പെറ്റു കയറെടുത്തു'.
പിന്നെ അവിടെ പോസ്റ്റുകളൊന്നും ഇട്ടേക്കരുത്.
നിര്ബന്ധമാണെങ്കില് വല്ല വിഷുവിനോ ഓണത്തിനോ വല്ല ആശംസാപോസ്റ്റുകളും താങ്ങുക.
പിന്നെ വല്ല പ്രശസ്ത വ്യക്തികളും കാലം ചെയ്യുകയാണെങ്കില് ഒരു അനുശോചന പോസ്റ്റും തട്ടിയേക്കുക.
ആ പോസ്റ്റിലെ വാചകങ്ങള് നേരത്തേ കരുതി വച്ചിരിക്കുന്ന കൃതികളില് നിന്നോ,തീര്ന്ന് പോയ മനുഷ്യന് പുസ്തകം എഴുതുക തുടങ്ങിയ സാഹസങ്ങള് ചെയ്തിട്ടുള്ള ആള് ആണെങ്കില് അദ്ദേഹത്തിന്റെ കൃതിയില് നിന്നോ ആയിരിക്കണം.
രാവിലേ പത്രം വായിക്കുന്ന സ്വഭാവം ഉണ്ടെങ്കില് മരിച്ചയാളിന്റെ ഏകദേശ ചരിത്രം കിട്ടുകയും,അതിനനുസരിച്ച് പോസ്റ്റുകളിലെ വാചകങ്ങള് നിയന്ത്രിക്കുകയും ചെയ്യാം.
വ്യക്തികള് സാഹിത്യകലാ രംഗങ്ങളില് ഉയര്ന്ന രംഗത്ത് വിഹരിച്ചിട്ടുള്ളവരും,പൈങ്കിളി,കച്ചവട സിനിമ തുടങ്ങിയ നാണക്കേട് ശാഖകളില് അല്പം പോലും പ്രവര്ത്തിച്ചിട്ടില്ലാത്തവരും ആകേണ്ടതാകുന്നു എന്ന കാര്യം പ്രത്യേകം ശ്രദ്ധിക്കണം.
ഈ രീതിയിലുള്ള സ്വന്തം പോസ്റ്റുകള് കഴിഞ്ഞാല് പിന്നെ, ബൂലോഗത്ത് ഒരു ബുദ്ധിജീവിക്ക് ചെയ്യാനുള്ളത്,അല്ലെങ്കില് ഒരു ബുദ്ധിജീവി ഇവിടെ ജിവിക്കുന്നു എന്ന് നാട്ടുകാര് അറിയാനുള്ള മാര്ഗ്ഗം തുടരെ തുടരെ കമന്റുകള് ഉല്പ്പാദിപ്പിക്കുക എന്ന പ്രക്രിയയില് കൂടിയാകുന്നു.
കമന്റുകള് നിര്വഹിക്കേണ്ടവിധം എങ്ങനെയാണെന്ന് വച്ചാല്,ആദ്യമായി, നിലവില് ബൂലോഗത്തുള്ള കൂടിയ സൈസ് ബുദ്ധിജീവികളുടെ ലിസ്റ്റ് എടുക്കുക.അവരുടെ പോസ്റ്റുകള് കണ്ടെത്തുക.അത് എങ്ങനെയാണെന്ന് വച്ചാല്,പോസ്റ്റുകള് എല്ലാം വായിക്കുന്നതിനിടയില്,വായിച്ചിട്ട് ഇത് മലയാളം തന്നെയാണോ എന്ന് സംശയം തോന്നിപ്പിക്കുന്ന രചനകള് വല്ലതും തടയുകയാണെങ്കില് തീര്ച്ചയാക്കുക,അത് ഒരു ബുദ്ധിജീവി രചനയാകുന്നു.ആദ്യ കമന്റ് അവിടെ തന്നെ ആയിക്കോട്ടെ.പുസ്തകശേഖരത്തില് നിന്ന് ഒരു കടുകട്ടി ഇനം തപ്പിയെടുക്കുക.ദൈവവിശാസിയാണെങ്കില് ഇപ്പോഴത്തെ ദേവസ്വം മന്ത്രിയെ മനസ്സില് ധ്യാനിച്ച് കൊണ്ടും,ഇനി ദൈവ വിശാസിയല്ലായെങ്കില് വെള്ളാപ്പള്ളിയെ ധ്യാനിച്ച് കൊണ്ടും പുസ്തകത്തിന്റെ ഏതെങ്കിലും ഒരു പേജ് തുറക്കുക.കണ്ണില്പ്പെടുന്ന ആദ്യ നാലുവാചകങ്ങള് കമന്റ് രൂപത്തില് ആ പോസ്റ്റില് ഇട്ടേക്കുക.കഴിഞ്ഞു,ഇനി ആ പ്രദേശത്തേക്ക് പോകരുത്.പോസ്റ്റിട്ടവന് ഏതായാലും ആ കമന്റിനെ ചോദ്യം ചെയ്യാന് സാധ്യതയില്ലാ.കാരണം സ്വന്തം കൃതിയില് എഴുതിപ്പിടിപ്പിച്ചിരിക്കുന്ന കാര്യങ്ങള് ആനയാണൊ കുതിരയാണോ എന്ന് അയാള്ക്ക് തന്നെ വലിയ നിശ്ചയം ഉണ്ടാകില്ല.ഇനി വേറെ വായനക്കാര് ആരെങ്കിലും ചോദ്യം ചെയ്യുകയാണെങ്കില് മറ്റൊരു കടുകട്ടി കൃതി തുറക്കുക,നാലുവാചകം പിന്നേയും പ്രയോഗിക്കുക.അതിനേയും ചോദ്യം ചെയ്യുകയാണെങ്കില്,ഇനി ഈ പോസ്റ്റില് ഒരു തര്ക്കത്തിലേര്പ്പെടാന് ഞാന് ഇല്ലെന്നും നമുക്ക് ചാറ്റ് വഴിയോ മെയില് വഴിയോ അങ്കം വെട്ടാം എന്ന് പറഞ്ഞ് മെയില് അഡ്രസ് അവിടെ ഉപേക്ഷിക്കുക.എതിരാളി ചാറ്റാന് വന്നാല്,അവിടെ വച്ച്, അവന്റെ കാലിലേക്ക് വീഴുക.എതിരാളി, മേലില് ഏതെങ്കിലും തര്ക്കത്തില് ഏര്പ്പെടുമ്പോള് പിന്തുണയും വാഗ്ദാനം ചെയ്യുക.
ഒരു കാരണവശാലും ഹാസ്യകൃതികളില് ആദ്യമേ കേറി കമന്റിടരുത് എന്നുള്ളതായിരിക്കണം ഒരു ബുദ്ധിജീവിയായിരിക്കാന് വേണ്ട അടുത്ത സ്റ്റെപ്പ്.കൂമ്പാരം പോലെ കമന്റുകള് കണ്ടാലും ആ പ്രദേശത്തേക്ക് മൈയിന്ഡ് ചെയ്യരുത്.ബുദ്ധിജീവി ഗണത്തില് പെട്ട വേറെ ആരെങ്കിലും അവിടെ കമന്റിടുന്നുണ്ടോ എന്ന് സസൂക്ഷ്മം നിരീക്ഷിക്കുകയും വേണം.അങ്ങനെയുള്ള കമന്റുകളുടെ എണ്ണം,അഞ്ച് എന്ന അക്കം കടന്നാല് നമ്മളും ഇടപെടുക.ഇവിടെ അയ്യപ്പപണിക്കര്,അയ്യപ്പന്,ചുള്ളിക്കാട്,കടമ്മനിട്ട,സച്ചിതാനന്ദന് തുടങ്ങിയ കവികളുടെ കൃതിയില് നിന്നുമുള്ള വരികള് കമന്റായി ഉപയോഗിക്കണം.ഹാസ്യകൃതിയില് കടമ്മനിട്ടക്ക് എന്ത് കാര്യം എന്ന് ചിന്തിച്ച് തലപുകക്കുകയൊന്നും വേണ്ട.
വച്ച് കീറുക,ഡോണ്ട് വറി.
ഇതൊക്കെ തന്നെ ബുദ്ധിജീവി.
അടുത്ത സ്റ്റെപ്പ്, പഠനം അകുന്നു.മറ്റുള്ളവരുടെ കൃതികളെക്കുറിച്ചുള്ള പഠനം.പഠനത്തിനായി സ്ത്രീ ബ്ലോഗറുമ്മാരുടെ കൃതികള് കൂടുതലായി ഉപയോഗിക്കുന്ന പ്രവണത ബൂലോഗത്ത് കണ്ട് വരുന്നതിനാല് നിങ്ങളും ആ വഴി തന്നെ പിന്തുടരുക.ഉപമ,ഉപയുടെ പുറത്ത് ഉപമ,വന് കൃതികള് മേശപ്പുറത്ത് വിതറിയിട്ടുകൊണ്ടുള്ള ഉപമ,ഇതൊക്കെ പരീക്ഷിക്കാം.വേണമെങ്കില് ഒരു പഠനപോസ്റ്റ് പോലും പുറത്തിറക്കാന് നിങ്ങള് തയ്യാറാകണം.അവസാനം ആ പെങ്കൊച്ച് സഹികെട്ട് നിങ്ങളുടെ തന്തക്ക് വിളിക്കുന്നത് വരെ പഠനം തുടരുക.
ഒരു കാരണവശാലും പുതുമുഖങ്ങള്ക്ക് സ്വാഗതം പറയുകയോ,അവരുടെ ആദ്യകാല കൃതികളില് കമന്റ് പറയുകയോ ചെയ്യരുത്.ഇനി പുതുമുഖം ഒരു പുലിയാണെങ്കില്,അതായത് മറ്റുള്ള രംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ച ശേഷം സൈബര് രംഗത്തേക്ക് ആദ്യമായി കടന്ന് വരുന്ന വ്യക്തിയാണെങ്കില് ആദ്യ സ്വാഗതം നമ്മുടെ തന്നെ ആയിരിക്കണം.അദ്ദേഹം കടന്ന് വന്നത് നമ്മള് അദ്യം അറിഞ്ഞില്ലാ എങ്കില്,പത്ത് മുപ്പത് സ്വാഗതകമന്റുകള്ക്ക് ശേഷം മാത്രമുള്ള നമ്മുടെ സ്വാഗതകമന്റ് ബഹളത്തില് മുങ്ങി പോകും.അങ്ങനെ മുങ്ങാതിരിക്കാന് ചെയ്യേണ്ടത് എന്താണെന്ന് വച്ചാല് അവിടെ രംഗത്തിറക്കേണ്ടത് എതിര്പ്പിനെയാകുന്നു.പ്രമുഖന്റെ ആദ്യകാല പ്രവൃത്തികളില് നിന്നുള്ള നെഗറ്റീവ് സംഭവങ്ങളെ പര്വതീകരിച്ച് കമന്റുകളുടെ രൂപത്തിലാക്കുകയും,വീട്ടില് പോടാ എന്ന് ആക്രോശിക്കുകയും ചെയ്യുക.
വിവാദങ്ങളില് തീര്ച്ചയായും ഇടപെടണം. തന്റെ വാദങ്ങള് വ്യക്തമായ രീതിയില് തന്നെ അവതരിപ്പികുകയും വേണം.അതായത് പോസ്റ്റിട്ടവനോ,വായിക്കുന്നവനോ,വാദിക്കുന്ന തനിക്ക് തന്നെയോ ഒന്നും മനസ്സിലാക്കാന് പറ്റാത്ത രീതിയിലായിരിക്കണം കമന്റുകള് ഇടേണ്ടത്.ചര്ച്ചകളില് രണ്ടോ,അതില് കൂടുതലോ പക്ഷങ്ങള് ഉണ്ടാകാം.ഒരു പക്ഷത്തിനും നമ്മള് ഏത് ഭാഗത്താണെന്ന് മനസ്സിലാകാത്ത രീതിയില് വേണം ഇടപെടാന്.അതായത് ചര്ച്ച ഇറാഖിനെക്കുറിച്ചാണെങ്കില് നമ്മള് ശ്രീലങ്കയെക്കുറിച്ച് പറയുക.അപ്പോള് ചര്ച്ച തിരിഞ്ഞ് വളഞ്ഞ് ലങ്കയിലേക്ക് എത്തുകയാണെങ്കില് നമ്മള് ബാള്ട്ടിമോറിലെ കാപ്പിക്കുരുവിനെക്കുറിച്ച് പറയുക.അവസാനം സഹികെട്ട് ആ ബ്ലോഗിന്റെ ഉടമ ആ പോസ്റ്റ് ഡിലീറ്റ് ചെയ്യുന്നതുവരെ ചര്ച്ച തുടരുക.
ഏത് പോസ്റ്റിലാണെങ്കിലും കമന്റുകള് ഒന്നരപ്പുറത്തില് കവിഞ്ഞിരിക്കണം.പിന്മൊഴി നിറയണം.അതായത് ജനം മുഴുവന് വായിക്കരുത്.സഹികെട്ട്,ഇവനൊരു ബുദ്ധിജിവി പിശാച് ആണെന്ന് തോന്നുന്നു,വലിയ ശല്യമായല്ലോ എന്ന് പറയിപ്പിക്കണം.അങ്ങനെ പറയിപ്പിക്കാന് കഴിയുന്നതുവരെ ശ്രമിക്കുക.
ഈ മാതിരി അഭ്യാസങ്ങള് കൊണ്ട് ഒരു ചെറിയ ബുദ്ധിജീവി ഇമേജ് ഉണ്ടാക്കിയെടുക്കാന് സാധിക്കും.ഇനി ഇതൊക്കെ പരീക്ഷിച്ച് പരാജയപ്പെട്ടാല്,വിഷമിക്കാതിരിക്കുക,എന്റെ അടുത്ത പോസ്റ്റില് ഈ രീതികള് പരാജയപ്പെടാനുള്ള സാധ്യതകള്,മറികടക്കാനുള്ള വഴികള് ഇവയൊക്കെ വളരെ വിശദമായി പ്രതിപാദിക്കുവാന് സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
കാത്തിരിക്കുക.വിജയം നിങ്ങളുടേതാകുന്നു.
[ചില വെടക്ക് പിള്ളേരുണ്ട്,ഈ ബൂലോഗത്ത്.ആ പ്രദേശത്തെങ്ങും ഈ അഭ്യാസവും കൊണ്ട് ചെല്ലരുത്.അതുങ്ങള് ഒടിച്ച് മടക്കി പെട്ടീലാക്കി വീട്ടിലേക്ക് കൊറിയര് ചെയ്യും]

Friday, April 20, 2007
ഇവിടെ തുടങ്ങുന്നു
ആര്ക്കെങ്കിലും സ്വന്തം കൃതികളുടെ പഠനം,അല്ലെങ്കില് മറ്റുള്ള ബ്ലോഗേഴ്സിന്റെ കൃതികളുടെ ചങ്ക് കലക്കുന്ന വിമര്ശനം എന്നിവക്ക് സമീപിക്കുക.
വിമര്ശിച്ച് കൊടുക്കപ്പെടും,കൃതികളുടെ പഠനം നടത്തികൊടുക്കപ്പെടും,നിങ്ങള് സ്വപ്നത്തില് പോലും വിചാരിക്കാത്ത അര്ഥങ്ങള് നിങ്ങളുടെ കവിതക്ക് കണ്ടെത്തി നിങ്ങളെ ഒരു വന് എഴുത്തുകാരനാക്കി മാറ്റും,അങ്ങനെ ഒരു വലിയ സാധ്യത നിങ്ങളുടെ മുന്പില് ഞാന് തുറക്കുന്നു.
അപ്പോള് നിങ്ങള് കടന്ന് വരില്ലേ.
എന്ന് നിങ്ങളുടെ സ്വന്തം ബുദ്ധിജീവി.

Subscribe to:
Posts (Atom)