Friday, July 6, 2007

ഞാനും മറുമൊഴിയിലേക്ക്

അങ്ങനെ അതും സംഭവിച്ചു.
പിന്മൊഴി പ്രവര്‍ത്തനം അവസാനിപ്പിച്ചു.
ഇനി അത്‌ പുനര്‍ജനിച്ച്‌ സ്വന്തക്കാര്‍ക്കും ബന്ധക്കാര്‍ക്കും വേണ്ടി മാത്രം സര്‍വീസ്‌ നടത്തുമോ എന്നൊന്നുമറിയില്ല.
എന്തായാലും സംഗതി നിലച്ചു എന്ന് മാത്രമറിയാം.
വേറൊരു സര്‍വീസ്‌ വന്നത്‌ കൊണ്ട്‌,മത്സരം നടന്നാല്‍ പരാജയപ്പെട്ട്‌ പോകും എന്നുള്ള പേടി മൂലമാണ്‌ പിന്മൊഴി സര്‍വീസ്‌ നിര്‍ത്തിയത്‌ എന്ന് കേള്‍ക്കുന്നുണ്ട്‌.
ശരിയാണോ തെറ്റാണൊ എന്ന് കര്‍ത്താവിനോട്‌ ചോദിച്ചാല്‍ അറിയാം.
[ഡോ:കര്‍ത്താവ്‌ പേരുകേട്ട ജോത്സ്യനാണ്‌.പാട്ടുകാരി ജ്യോത്സനയല്ലാ,വെറും ജോത്സ്യന്‍]

പിന്മൊഴി നടത്തിപ്പുകാര്‍ക്ക്‌ എന്തെങ്കിലും അസൗകര്യം ഉണ്ടായത്‌ കൊണ്ട്‌ അവര്‍ സര്‍വീസ്‌ അവസാനിപ്പിച്ചു എന്ന് വിശ്വസിക്കാന്‍ ആണ്‌ എനിക്കിഷ്ടം.
പക്ഷേ അതങ്ങനയല്ലാ, വ്യക്തമായ ഗ്രൂപ്പ്‌ കളിയുടെ ഭാഗമായിരുന്നു എന്ന് ചില സമീപകാല സംഭവങ്ങള്‍ തെളിയിക്കുന്നില്ലേ എന്ന് ചോദിച്ചാല്‍ അതും കര്‍ത്താവിനോട്‌ ചോദിക്കേണ്ടി വരും.


പിന്മൊഴി നിര്‍ത്തിയതിന്‌ ശേഷം വന്ന മറുമൊഴിയില്‍, പിന്മൊഴിയുടെ സേവനം നമുക്ക്‌ തന്ന വ്യക്തികളും അവരെ പിന്തുണച്ച്‌ കൊണ്ട്‌ ഏത്‌ പാതിരാത്രിക്കും പുറം മാന്താന്‍ വന്നിരുന്ന ചിലര്‍ എന്ത്‌ കൊണ്ട്‌ അംഗങ്ങള്‍ ആകുന്നില്ല.
നാഴികക്ക്‌ നാല്‍പ്പത്‌ വട്ടം ഒറ്റക്കെട്ടായി നമുക്ക്‌ പടവാളേന്താം എന്നും പറഞ്ഞ്‌ തെക്കുവടക്ക്‌ നടന്നിരുന്ന പലരേയും കാണുന്നില്ല.
പിന്മൊഴി നിലവില്‍ ഇല്ലാത്ത സ്ഥിതിക്ക്‌ മറുമൊഴിയില്‍ ഒറ്റക്കെട്ടിന്റെ ആള്‍ക്കാര്‍ ചേക്കേറേണ്ടതായിരുന്നില്ലേ.
അപ്പോള്‍ മനസ്സിലാക്കേണ്ടത്‌ ഒറ്റക്കെട്ടിന്റെ ആള്‍ക്കാര്‍ വിചാരിച്ചിട്ട്‌ മതി ഇവിടെ ഒറ്റക്കെട്ട്‌,
എന്നും പറഞ്ഞ്‌ പഴയ പ്രതാപത്തിന്റെ അസ്ഥിവാരത്തില്‍ വലത്തെകൈകൊണ്ട്‌ മാന്തി,
ചൊറിയുന്ന പുണ്ണില്‍ ഇടത്തേക്കൈകൊണ്ടും മാന്തി ചുമ്മാ മാനത്തും നോക്കി ഇരിക്കുവാണെന്ന് തന്നെ കരുതാം.

പഴയകാലത്ത്‌ സര്‍വീസ്‌ നടത്തിയിരുന്ന വണ്ടി കട്ടപ്പുറത്ത്‌ കേറ്റി.
അത്‌ കാരണം പുതിയ ബസ്സ്‌ ഓടിത്തുടങ്ങി.പ
ഴയ ബസ്സ്‌ കട്ടപ്പുറം ആയേക്കും എന്ന് ചില ത്രികാല ജ്നാനികള്‍ മുന്‍ കൂട്ടിയറിഞ്ഞ്‌ ഓടുന്ന പട്ടിക്ക്‌ ഒരുമുഴം മുന്‍പേ ഒരു കീറ്‌ കൊടുത്തതാണെന്ന് പറഞ്ഞ്‌ കേള്‍ക്കുന്നുണ്ട്‌.
അതും കര്‍ത്താവിനറിയാം.
എന്നാല്‍ പുതിയ ബസ്സില്‍ പല പഴയ കാര്‍ന്നോമ്മാരും കേറാന്‍ ഇഷ്ടപ്പെടുന്നില്ല.
കാരണം എന്താന്ന് ചോദിച്ചാല്‍,നിസ്സാരമായിട്ട്‌ ഉത്തരം പറയാം.
'ഈഗോ'.
ഈഗോ അല്ലാതെ മറ്റൊന്നുമല്ലാ ഇതിന്റെ പിന്നില്‍.

പിന്മൊഴി കാരണം തമ്മില്‍ തല്ലും തൊഴുത്തില്‍ കുത്തും കൂടുന്നു,താന്‍ ഇടുന്ന കമന്റുകളൊരു പരസ്യബോര്‍ഡില്‍ പ്രദര്‍ശിപ്പിക്കും എന്നറിഞ്ഞ്‌ കൊണ്ട്‌ മനപ്പൂര്‍വം തൊഴുത്തിലിട്ട്‌ കുത്തുന്നതാണ്‌ എന്നും പറഞ്ഞ്‌ കേട്ടു.
എന്നാല്‍ പഴയ ബ്ലോഗേര്‍സ്‌ എന്ന് അവകാശപ്പെട്ട്‌ ചിലര്‍ നടത്തുന്ന കുത്സിതപ്രവൃത്തികളെ മറ്റുചിലര്‍ എതിര്‍ത്തപ്പോഴാണ്‌ ,
അയ്യോ എന്നെ തൊഴുത്തിലിട്ട്‌ കുത്തുന്നേ എന്ന് ചിലര്‍ കരഞ്ഞത്‌ എന്നും പറഞ്ഞ്‌ കേള്‍ക്കുന്നു.
മലയാളത്തില്‍ ബ്ലോഗിംഗ്‌ തുടങ്ങിയ കാലത്തേയുള്ള എത്രയോ ആളുകള്‍ ഉണ്ട്‌,
അവരുടെ കാര്യവും നോക്കി,പോസ്റ്റുകളും ഇട്ട്‌,മറ്റുള്ള പോസ്റ്റുകള്‍ കണ്ട്‌ കമന്റുകളും വച്ച്‌ പുതിയവര്‍ക്ക്‌ പ്രോത്സാഹനവും നല്‍കി കാര്യങ്ങള്‍ നീക്കുന്നവര്‍.
എന്നാല്‍ അവരൊന്നും, തന്നെ തൊഴുത്തിലിട്ട്‌ കുത്തിയേ എന്നും പറഞ്ഞ്‌ മോങ്ങി കേട്ടിട്ടില്ല.
ബ്ലോഗിംഗ്‌ എന്ന് പറഞ്ഞാല്‍ വല്ലപ്പോഴും എന്തെങ്കിലും സ്വന്തം താളില്‍ കുത്തിക്കുറിക്കണ്ടേ.
ഇത്‌ അത്‌ ചെയ്യൂല്ലാ എന്ന് മാത്രമല്ലാ,ബാക്കിയുള്ളവര്‍ എന്തെങ്കിലും ചെയ്യാന്‍ പോയാല്‍ കയ്യിട്ട്‌ വാരാനും വരും.
അടുപ്പിച്ചില്ലേല്‍ പിന്നെ നിന്നെ കാണിച്ച്‌ തരാമെടാ എന്നായി.
അതായത്‌ ഭീഷണി.
നിലത്ത്‌ നിന്നാലേ ഏത്‌ അമ്മാവനും വിലയുള്ളൂ എന്ന് മനസ്സിലായില്ലേ.
ഇനിയിപ്പോള്‍ ചിന്നിചിതറിയ സ്വന്തം മൂട്‌ താങ്ങികള്‍ കൂടിയുണ്ടാവൂല്ലാ ഒന്ന് താങ്ങാന്‍.
താങ്ങാന്‍ ആളില്ലേല്‍ ജീവിക്കാന്‍ പറ്റാത്ത ആളുകള്‍ ആണല്ലോ.

കുറച്ച്‌ നാള്‍ കൂടി എഴുതിയത്‌ ഇങ്ങനെ ആകേണ്ടി വന്നതില്‍ ശരിക്കും വിഷമം ഉണ്ട്‌.
എന്ത്‌ ചെയ്യാന്‍,വേറെ വഴിയില്ല.

ഈ പോസ്റ്റുമുതല്‍ ഞാനും മറുമൊഴിയിലേക്ക്‌.
എന്റെ കഴിഞ്ഞ പോസ്റ്റുകള്‍ പിന്മൊഴിയിലെത്തിച്ച്‌ എന്നെ സഹായിച്ച ഏവൂരാനോടും കൂട്ടരോടൂം ഒരു നന്ദി.
നിങ്ങള്‍ നാലഞ്ച്‌ പേര്‍ വളരെയധികം നല്ല സഹായമാണ്‌ എന്നോടും എഴുതാന്‍ തുടങ്ങുന്ന മറ്റു ബ്ലോഗേഴ്സിനോടും
ചെയ്തത്‌.
പക്ഷേ നിങ്ങളുടെ പ്രതിനിധി എന്ന മട്ടില്‍ ചിലയിടത്ത്‌ ചെന്ന് സംസാരിക്കുന്ന,
ഭീഷണിപ്പെടുത്തുന്ന മറ്റു ചിലരാണ്‌,
ചില കടല്‍കിഴവന്മാരാണ്‌ ഇവിടെ ഒരു പൊട്ടിത്തെറിക്ക്‌ കാരണഹേതു എന്ന് പച്ചയായിട്ട്‌ തന്നെ പറഞ്ഞിട്ട്‌ ഞാന്‍ അവസാനിപ്പിക്കുന്നു.

20 comments:

ബുദ്ധിജീവി said...

പിന്മൊഴി നിര്‍ത്തീന്ന്.എങ്കില്‍ പിന്നെ മറുമൊഴീല്‍ കയറിയേക്കം.
എന്നാലും വന്ന വഴി മറക്കരുതല്ലോ.
അത്കൊണ്ട് നാലു തെറി വിളിച്ചേക്കാം.

മിടുക്കന്‍ said...

അങ്ങനെയൊക്കെ ആണല്ലേ കാര്യങ്ങള്‍..

Dinkan-ഡിങ്കന്‍ said...

ശെടാ ഇയാളിനിയും പോയില്ലേ?
ഡിയര്‍ ബു.ജീ. സുഖമാണല്ലോ അല്ലെ?

Cibu C J (സിബു) said...

അപ്പോ ഇത്രയും നാള്‍ പിന്മൊഴി തുറക്കുന്നതും നോക്കിയിരിക്കുകയായിരുന്നോ? :)

ആട്ടേ.. പെട്ടെന്ന്‌ ചെല്ലൂ‍.. താങ്കള്‍ മറുമൊഴിക്കൊരു അസെറ്റാവും എന്നതില്‍ ഒരു സംശയവുമില്ല. :))

Unknown said...

aaraa iyaallk ithrayum vilappetta vivarangngal thannath?

chinthakanmaare kaaranam vazhi nadakkaan vayyaathaayallo. 1

K.V Manikantan said...

പ്രിയപ്പെട്ട ബുദ്ധി ജീവി,
ഇത്രയും വിലപ്പെട്ട വിവരങ്ങള്‍ തന്ന് സഹായിച്ചതിന് എന്റെ അതൈകവം സോറി അവൈതകം സോറി അകൈതവമായ നന്ദ്രി രേഹപ്പെടുത്തട്ടെ.

പിന്മൊഴി അണ്ണന്മാരെ, നിങ്ങളുടെ ബന്ധുക്കള്‍ക്ക് സുഹൃത്തുക്കള്‍ക്കുമായി ലത് വീണ്ടും തുറക്കുമ്പോള്‍ അറിയിക്കണം, പ്ലീസ്....

-real സങ്കുചിതന്‍

ഓടോ: കഷ്ടം!!!

myexperimentsandme said...

ഈ നമ്മള്‍ തന്നെയാണ് നൂറ്റാണ്ടുകള്‍ക്ക് മുന്‍പ് നടന്ന സംഭവങ്ങളും കാര്യങ്ങളും മറ്റും ഗംഭീരമായി വ്യാഖ്യാനിക്കുന്നതും അതിഗംഭീരമായ നിഗമനങ്ങളിലും കണ്‍ക്ലൂഷനുകളിലും എത്തിച്ചേരുന്നതും. ഒരു നൂറ്റാണ്ടിനു ശേഷം പിന്‍‌മൊഴി എന്തുകൊണ്ട് നിര്‍ത്തി എന്ന ഗവേഷണത്തിന് ഈ ലേഖനവും ഒരു റഫറന്‍സ് ആകുമല്ലോ :)

കുറുമാന്‍ said...

ഇതൊക്കെ വായിച്ചപ്പോള്‍ ഒരു ബ്ലോഗ് മൊഴി സൃഷ്ടിക്കാന്‍ തോന്നി..........തല്ലല്ലെ....

“മൊഴിയേതായാലും, വഴി നന്നായാല്‍ മതി”

Cibu C J (സിബു) said...

സങ്കുചിതാ, അപ്പോ അങ്ങനത്തെ കിംവദന്തിയെ കണ്ടവരും ഉണ്ടല്ലേ. എന്തായാലും ഇപ്പോ മറുമൊഴിലേയ്ക്ക്‌ ഓടിപ്പോയ ജീവീടെ പോലെ കാത്തിരിന്നിട്ട്‌ കാര്യമുണ്ടാവില്ല.

അഞ്ചല്‍ക്കാരന്‍ said...

സിബൂ,
ഇന്നലെ കണ്ട കിംവദന്തിയെ ബൂലോകത്തിട്ട് തല്ലികൊന്നു. കിംവദന്തി ആരെയൊക്കെയോ കടിച്ചു എന്നും കേട്ടു. കടിയേറ്റവര്‍ പിന്മൊഴീ..മറുമൊഴീ..തിരുമൊഴീ...തെറിമൊഴീ..പഴമൊഴീ എന്നു തുടങ്ങി സര്‍വ്വ മൊഴികളേം വിളിച്ച് നിലവിളിക്കുന്നു എന്നും കേട്ടു.

രാജ് said...

ഹാഹാഹാ

ബുദ്ധിയില്ലാത്തജീവി തന്നെ.

സിബ്വോ, സ്വകാര്യമായി പറയേണ്ട ഒരു കാര്യം ഈ ബ്ലോഗില്‍ പറയുവാന്‍ സാഹസപ്പെടുന്നു. ആളുകള്‍ ‘ചിന്തിച്ചു’ കൂട്ടുന്നതിന്റെ വൈകല്യം കാണുമ്പോള്‍ ‘മനുഷ്യസഹജമായ സഹതപത്തിന്റെ’ പേരിലെങ്കിലും നമ്മള്‍ക്കിടയില്‍ പിന്മൊഴി നിര്‍ത്തേണ്ടതിന്റെ കാരണങ്ങള്‍ ചര്‍ച്ച ചെയ്ത സ്വകാര്യ ഇമെയിലുകള്‍ പ്രസിദ്ധപ്പെടുത്തുന്നതിനെ കുറിച്ച് ചിന്തിക്കേണ്ടതാണെന്ന് തോന്നുന്നു.

കൂട്ടുകാരാ, ആത്മാര്‍ഥമായും താങ്കളുടെ മാനസികവൈകല്യത്തില്‍ ഞാന്‍ സഹതപിക്കുന്നു, വ്യസനിക്കുന്നു (നേരത്തെ വേറെ ഒരാളോടും ഇതേ ഡയലോഗ് പറയേണ്ടി വന്നിട്ടുണ്ട്)

sandoz said...

ഹ..ഹ..എന്റെ ബുജിയേട്ടാ...
പശൂം ചത്തും..അതിന് വച്ച് കാടീം ചീഞ്ഞു....
പശൂന്റെ അടിയന്തിരോം കഴിഞു ...
പക്ഷേ ആ ഒറ്റക്കെട്ട് പ്രയോഗം എനിക്കങട് പിടിച്ചു....
ഇവിടെ കുറേ ഒറ്റക്കെട്ടുകാരുണ്ടായി എന്നത് സത്യമാ...
ഇപ്പൊ അവരെയൊന്നും കാണാനില്ലാ....

ഗുപ്തന്‍ said...

ഒരു ഓഫ്ഫ് ; ഈ ഒറ്റക്കെട്ട് ഒറ്റക്കെട്ട് എന്ന് പറയുന്നതിനെ അല്യോ നമ്മള്‍ സായിപ്പിനെ ഭാഷേല്‍ മോണോഗമി എന്നു പറേന്നെ?

Unknown said...

സാന്റോസേ,
പിന്മൊഴിയില്‍ ഒറ്റക്കെട്ട് തന്നെയായിരുന്നു. അത് നല്ല മുറുക്കത്തിലുമായിരുന്നു. പക്ഷെ കെട്ട് കഴുത്തിലായിരുന്നത് കാരണം പാവം അത് ചത്ത് പോയി.

ഇപ്പൊ മറുമൊഴിയിലും ഒറ്റക്കെട്ട് തന്നെയാണെന്ന് കേള്‍ക്കുന്നു. (ചങ്ങല കൊണ്ട് കാല് കട്ടിലിനോട് ചേര്‍ത്ത്) :-)

SUNISH THOMAS said...

മറുമൊഴിയിലേക്കു ബുജി കൂടി വന്ന സ്ഥിതിക്ക് നമ്മുക്ക് അതിന്‍റെ പേര് മറുതമൊഴി എന്നാക്കിയാലോ?
തല്ലരുത്, പിന്‍മൊഴിക്കാര്‍ക്കു സന്തോഷമായിക്കോട്ടെ...!

ഈ പുത്തിജീവിയുടെ എഴുത്ത് വായിക്കുമ്പോള്‍ നല്ല പരിചയം.

Unknown said...

എന്തൊരു പുത്തി!

Cibu C J (സിബു) said...

സാന്‍ഡോസേ, ജീവീ, വിട്പിടി. കൂട്ടായ്മ കണ്‍സപ്റ്റ് പിന്മൊഴിക്കാരില്‍ ആരോപിക്കേണ്ടാ.. ബോധ്യം വരുന്നില്ലെങ്കില്‍ ദേ ഇവിടെ ഒന്നുനോക്കൂ.
http://boologaclub.blogspot.com/2007/06/blog-post_8952.html

ഒറ്റക്കെട്ട് ബാധയുമായി മറുമൊഴിയിലേയ്ക്ക്‌ പോയിട്ടുണ്ടാവും അവരൊക്കെ.

സുനീഷേ, മറുമൊഴിയെ മറുതമൊഴി എന്നുവിളിച്ചാലൊന്നും എനിക്കാശ്വാസമാവില്ല. അത്‌ ബൂലോഗത്തിലെ ഒരു സിഗ്നിഫിക്കന്റ് എന്റിറ്റി ആവാതിരിക്കട്ടേ എന്ന്‌ എന്നത്തേപോലെ ഇന്നും ആശംസിക്കുന്നു.

sandoz said...

സിബുവേ.....
അതൊക്കെ ചുമ്മാ വഴിതെറ്റല്‍ വിലാപങള്‍ അല്ലേ..
വഴിയേ ശരിയാകും....
കൂട്ടായ്മ കണ്‍സപ്റ്റ് പിന്മൊഴിക്കാരില്‍ ആരോപിക്കണ്ട എന്നുകണ്ടത് കൊണ്ട് ഒരു സംശയം..
പിന്മൊഴിക്കാര്‍ എന്ന് പറഞത് പിന്മൊഴി നടത്തിപ്പുകാരെയാണോ...
അതോ പിന്മൊഴി ഉപയോഗിച്ചുകൊണ്ടിരുന്നിട്ട് ഇപ്പോള്‍ മറുമൊഴി ഉപയോഗിക്കാത്തവരെയോ...
ആ പോട്ട്..
വിട്ട് പിടിച്ചേക്കാം...
എല്ലാവര്‍ക്കുംഅവരുടേതായ സ്വാതന്ത്ര്യങള്‍ ഇല്ലേ.....
ഉപയോഗിക്കാം ..ഉപയോഗിക്കാതിരിക്കാം...
നേതൃത്വം കൊടുക്കാന്‍ പറ്റിയാല്‍ ഒറ്റക്കെട്ട് ഓടിക്കാം....
അല്ലേല്‍ ആ വഴിക്ക് വരാതിരിക്കാം....

K.V Manikantan said...

ഇനി നമുക്ക് തീയ്യമൊഴി,നായര്മൊഴി,നമ്പൂരിമൊഴി,നസ്രാണിമൊഴി ഒക്കെ പരീക്ഷിക്കാവുന്നതാണ്.

ഇടിവാള്‍ said...

Vargeeyam Parayathedaa Sankuchithaa....


If anyone maked Menonmozhi.. please let me know ;)